ഇന്ദ്രൻസിന്റെ കിടിലൻ പെർഫോമൻസുമായി ഡാകിനി വരുന്നു; രാജു ഭായിയായി ഇന്ദ്രൻസിന്റെ തകർപ്പൻ അഭിനയം കാണാം: വീഡിയോ

രാഹുല്‍ റിജില്‍ നായര്‍ ഒരുക്കുന്ന ചിത്രം ഡാകിനിയില്‍ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രാജു ഭായ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൗളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വീഡിയോ കാണാം