HomeCinemaMovie Newsനിങ്ങളുടെ പാന്റ് എവിടെപ്പോയി ? ചോദ്യം ചോദിച്ച ആരാധകനു ചുട്ട മറുപടി കൊടുത്ത് നടി അമല...

നിങ്ങളുടെ പാന്റ് എവിടെപ്പോയി ? ചോദ്യം ചോദിച്ച ആരാധകനു ചുട്ട മറുപടി കൊടുത്ത് നടി അമല പോൾ

നടിമാർ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചിത്രങ്ങള്‍ പങ്കു വയ്ക്കുക സ്വഭാവികമാണ്. ചിലപ്പോഴൊക്കെ ഇത്തരം പങ്കുവയ്ക്കലുകളില്‍ സദാചാര വാദവുമായി നിരവധി പേര്‍ കമന്റിടാന്‍ വരുന്നതും നാം കാണാറുണ്ട്. കൂടുതലും നടിമാരുടെ ചിത്രങ്ങളിലാണ് ഇത്തരം സദാചാരക്കാരെ നാം കൂടുതലും കണ്ടു വരുന്നത്. ഇത്തവണ സദാചാരക്കാര്‍ ആക്രമിച്ചത് നടി അമല പോളിനെയായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ ഗുണ സിംഗര്‍ (Guna Singer) ചെയ്ത കമന്റ് ഇങ്ങനെ: ‘അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ‘ കമന്റിന് അമല മറുപടി നല്‍കി, ‘എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?’

അമലയുടെ കമന്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞതോടെ ആദ്യം മന്റിട്ടയാളും അമലയെ സപ്പോര്‍ട്ട് ചെയ്‌തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ഗുണ വീണ്ടും കമന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments