ഇത് മറ്റൊരു പോത്തേട്ടൻ ബ്രില്യൻസ്: ‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയുടെ ലൊക്കേഷനിൽ ദിലീഷ് പോത്തൻ അണിയറ പ്രവർത്തകർക്ക് കാൽകുന്ന ടിപ്‌സുകളുടെ വീഡിയോ വൈറൽ

11

തൊട്ടതെല്ലാം പൊന്നാക്കുന്ന ദിലീഷ് പോത്തന്റെ മികവിനെ പ്രേക്ഷകരും സിനിമ ലോകവും പോത്തേട്ടന്‍സ് ബ്രില്ലന്‍സ് എന്നാണ് വിളിച്ചത്. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുമ്ബളങ്ങി നെറ്റ്സുമായി എത്തുകയാണ് താരം. തന്റെ ഭാഗ്യ നായകനായ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇത്തവണ സംവിധായകനായിട്ടല്ല നിര്‍മ്മാതാവിന്റെ റോളിലാണ് പോത്തേട്ടന്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന ഒന്നാണ് ദിലീഷ് പോത്തന്റെ സിനിമയും സെറ്റുമൊക്കെ. ഒരു ചിത്രത്തിന്റെ വിജയം അഭിനേതാക്കളുടെ കയ്യില്‍ മാത്രമല്ല. ആ ടീമിന്റെ കൂടിയണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് പോത്തേട്ടന്‍സ് സെറ്റ് ടിപ്പസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇതു പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം