HomeCinemaMovie Newsസിനിമാ ചിത്രീകരണത്തിനിടെ അപകടം ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

സിനിമാ ചിത്രീകരണത്തിനിടെ അപകടം ഉണ്ണി മുകുന്ദനും ടൊവീനോയും രക്ഷപെട്ടത് തലനാരിഴയ്ക്ക്

സിനിമാ ചിത്രീകരണത്തിനിടെ അപകടം ഉണ്ണി മുകുന്ദനും ടൊവീനോയുംതലനാരിഴയ്ക്ക് രക്ഷപെട്ടു. ചിത്രത്തിലെ ഒരു ആക്ഷന്‍രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. കൊല്ലം തങ്കശ്ശേരി കടല്‍പാലത്തില്‍ വെച്ച് കാറും ബൈക്കും തമ്മിലുള്ള ചേയ്‌സ് രംഗം ചിത്രീകരിക്കുന്നതിടയിലായിരുന്നു അപകടം. .ബൈക്കില്‍ യാത്ര ചെയ്യുന്ന ഉണ്ണി ഒരു കാറിനെ പിന്തുടരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും ഇതിനായി പ്രത്യേകം തയ്യാറാക്കിയ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍ എന്നും, ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഇതിഹാസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ബിനു എസ് ആണ് സ്‌റ്റൈല്‍ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ ഒരു കാര്‍ മെക്കാനിക്കിന്റെ വേഷത്തില്‍ എത്തുന്നു. ടൊവീനോ തോമസ്, പ്രിയ, ബാലു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments