കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്തമൊഴുകുന്നു; കാണാൻ ആയിരങ്ങൾ: അത്ഭുത വാർത്തയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ:

348

ആറടി മണ്ണില്‍ ഉറങ്ങുന്ന മണിയോര്‍മയില്‍ കുറച്ച്‌ നേരം അലിഞ്ഞുചേരാന്‍ ഇന്നും ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്‍ എത്താറുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ ഒരു അത്ഭുത വാര്‍ത്ത പുറത്തുവരുന്നു. കലാഗ്രഹത്തില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയില്‍നിന്നും ഇറ്റു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശില്‍പം കാണാന്‍ എത്തുന്നത്. എട്ടടി ഉയരത്തില്‍ ഫൈബറില്‍ നിര്‍മ്മിച്ച പ്രതിമയുടെ ശില്‍പി മണിയുടെ സുഹൃത്തായ ഡാവിഞ്ചി സുരേഷാണ്. പ്രളയ സമയത്ത് പ്രതിമയ്ക്കുള്ളില്‍ കയറിയ ജലം ഏതെങ്കില്‍ തരത്തില്‍ പുറത്തേക്ക് ഒഴുകുന്നതാവാമെന്നാണ് ശില്‍പി ഡാവിഞ്ചി സുരേഷ്
പറയുന്നത്. സംഭവത്തിന് പിന്നാലെ സുരേഷ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.