HomeCinemaMovie Newsഅദ്ദേഹത്തിന്റെ മുഖത്തുനോക്കി 'ഡാ' എന്നു വിളിക്കാൻ എങ്ങിനെ സാധിക്കും ? ആദ്യഷോട്ടിലെ അനുഭവം പങ്കുവച്ച് നടി...

അദ്ദേഹത്തിന്റെ മുഖത്തുനോക്കി ‘ഡാ’ എന്നു വിളിക്കാൻ എങ്ങിനെ സാധിക്കും ? ആദ്യഷോട്ടിലെ അനുഭവം പങ്കുവച്ച് നടി ആശാ ശരത്ത്

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തില്‍ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പച്ചതിനേക്കാള്‍ പേടിയായിരുന്നു തമിഴില്‍ ചെയ്യാനെന്ന് വെളിപ്പെടുത്തുകയാണ് ആശാ ശരത്ത്. കമല്‍ഹാസനെ മുഖത്തു നോക്കി ദേഷ്യത്തോടെ ‘എന്നഡാ’ എന്ന ഡയലോഗ് പറയാന്‍ നാവ് പൊന്തിയില്ലെന്ന് ആശാ ശരത് പറഞ്ഞു.
മോഹന്‍ലാലും സംവിധായകന്‍ ജിത്തു ജോസഫും നല്‍കിയ ധൈര്യത്തിന്റെ ബലത്തിലാണ് മലയാളത്തില്‍ ആ കഥാപാത്രം ചെയ്തതെന്ന് എന്നാല്‍ സിനിമ തമിഴില്‍ റീമെയ്ക്ക് ചെയ്തപ്പോഴും ഐജിയുടെ വേഷം ആശയെ തേടിയെത്തി. മലയാളത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പേടിയായിരുന്നു തമിഴില്‍ ചെയ്യാനെന്ന് ആശാ ശരത് പറയുന്നു. ‘മലയാളത്തില്‍ എന്തെങ്കിലുമായാലും കുഴപ്പമില്ല. നമ്മുടെ ലാലേട്ടന്‍ അല്ലേ എന്ന ധൈര്യമുണ്ട്. തമിഴില്‍ എതിരെ നില്‍ക്കുന്നത് കമല്‍ഹാസനാണ്. ആദ്യം കാണുമ്ബോള്‍ ബഹുമാനമാണോ പേടിയാണോ എന്നറിയില്ല. എന്നെ കണ്ടപ്പോള്‍ നര്‍ത്തകിയാണോ എന്നു ചോദിച്ചു. അത് വലിയ അംഗീകാരമായിരുന്നു,

‘പാപനാശത്തില്‍ ആദ്യം എടുത്ത സീനില്‍ കമല്‍ഹാസനെ നോക്കി എന്നഡാ എന്നു വിളിക്കണം. കമല്‍ സാറിന്റെ മുഖത്തു നോക്കി ഡാ എന്നൊന്നും വിളിക്കാന്‍ എന്നെക്കൊണ്ട് പറ്റുമായിരുന്നില്ല. എന്നെ ഡയലോഗ് പഠിപ്പിച്ച സാറുണ്ടായിരുന്നു. സുഹാസ് സര്‍. അദ്ദേഹത്തോടു ഞാന്‍ ചോദിച്ചു, അയ്യാ എന്നു വിളിച്ചാല്‍ പോരേ എന്ന്. പക്ഷേ, അതേ ഡയലോഗ് പറയണമായിരുന്നു. കമല്‍ഹാസനെ ചോദ്യം ചെയ്യുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ഷോട്ട് റെഡിയായി എന്ന് പറഞ്ഞപ്പോള്‍ ജന്മം ചെയ്താല്‍ എനിക്ക് ഡാ വരില്ല. ‘എന്നയ്യാ നിനച്ചേ?’ എന്നാണ് ഞാന്‍ ഡയലോഗ് പറഞ്ഞത്. അപ്പോള്‍ കമല്‍ഹാസന്‍ പറഞ്ഞു, ‘എന്നയ്യാ എന്നല്ല ആശാ. പൊലീസ് കഥാപാത്രമാണ് ആശ ചെയ്യുന്നത്. ഞാന്‍ ക്രിമിനല്‍ ആണ്. അതുകൊണ്ട്, ധൈര്യമായി ഡാ എന്നു വിളിച്ചോളൂ’ എന്ന്. പിന്നെ ഞാന്‍ കണ്ണടച്ച്‌, എനിക്ക് അറിയാത്ത ആരോ ഒരാളാണ് അവിടെ നില്‍ക്കുന്നതെന്ന് മനസിലുറപ്പിച്ചു. എന്നിട്ടാണ് ആ ഡയലോഗ് പറഞ്ഞത്,’ ആശ ശരത് ആദ്യ ഷോട്ടിലെ അനുഭവം പങ്കു വച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments