HomeCinemaMovie Newsഇതാണ് ഈ നിമിഷം… അത് ജീവിക്കൂ... പ്രിയപ്പെട്ട രണ്ടുവ്യക്തികളുടെ മരണത്തെക്കുറിച്ച് ആര്യയുടെ കുറിപ്പ് വൈറലാകുന്നു

ഇതാണ് ഈ നിമിഷം… അത് ജീവിക്കൂ… പ്രിയപ്പെട്ട രണ്ടുവ്യക്തികളുടെ മരണത്തെക്കുറിച്ച് ആര്യയുടെ കുറിപ്പ് വൈറലാകുന്നു

അച്ഛന്റെയും സഹോദരന്റെയും മരണം തൻെറ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച്ച് അവതാരക ആര്യ എഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച്‌ ആര്യ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ചിത്രത്തില്‍: എന്റെ അച്ഛന്‍ (നാല് ദിവസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) എന്റെ സഹോദരന്‍ (ഒരു മാസം മുന്‍പ് അദ്ദേഹത്തെ നഷ്ടമായി) ഏറ്റവും പ്രിയപ്പെട്ട അവരോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന എന്റെ മകള്‍… ഞാനേറെ ഇഷ്ടപ്പെടുന്ന ഈ ചിത്രം ഈ ദിവസങ്ങളില്‍ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു… ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പ് ജീവിതം എങ്ങനെയാണ് മാറി മറഞ്ഞത് ഇത് പ്രവചനാധീതമായിരുന്നു..
ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരോ നിമിഷവും ജീവിക്കൂ. പിന്നില്‍ എന്ത് നടക്കുന്നുവെന്നോ ഇനിയെന്ത് സംഭവിക്കുമെന്നോ ചിന്തിച്ച്‌ തല പുകയ്ക്കണ്ട. ഇതാണ് ഈ നിമിഷം… അത് ജീവിക്കൂ…

നിങ്ങളുടെ പ്രിയപ്പെട്ടവരെ അടുത്തേക്ക് ചേര്‍ത്തുപിടിക്കൂ. സാധ്യമാകുന്ന ഒരോ സെക്കന്‍ഡും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കൂ… അങ്ങനെ ചെയ്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടി വരില്ല, അവര്‍ ചുറ്റിലുമുണ്ടായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെന്നത് മനസ്സിലൊരു മുറിവായി സൂക്ഷിക്കേണ്ടി വരില്ല… മറ്റേത് നഷ്ടങ്ങളേക്കാള്‍ വേദനയായിരിക്കും ആ മുറിവില്‍ നിന്നും നമുക്ക് ഉണ്ടാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments