HomeUncategorized''ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ'' ? ഇന്ദ്രൻസിനെക്കുറിച്ച് സിനിമ കലാസംവിധായകന്റെ കുറിപ്പ് വൈറലാകുന്നു

”ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ” ? ഇന്ദ്രൻസിനെക്കുറിച്ച് സിനിമ കലാസംവിധായകന്റെ കുറിപ്പ് വൈറലാകുന്നു

മലയാളത്തില്‍ ഹാസ്യ വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും സിരീയസ് റോളുകളും ചെയ്തു തുടങ്ങിയതോടെയാണ് ഇന്ദ്രന്‍സ് എന്ന നടന്റെ കഴിവുകള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. സ്വാഭാവിക അഭിനയത്തിലുടെ പല ചിത്രങ്ങളിലും നടന്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച പ്രകടനം നടത്തിയിരുന്നു.

അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായ ആഭാസം എന്ന സിനിമയായിരുന്നു ഇന്ദ്രന്‍സിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ആഭാസത്തില്‍ ശ്രദ്ധേയമായൊരു വേഷത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. ആഭാസത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെ പുകഴ്ത്തി ചിത്രത്തിന്റെ കലാസംവിധായകനായ സുനില്‍ ലാവണ്യ രംഗത്തെത്തിയിരുന്നു.ആഭാസ ഡയറി എന്ന പേരിലാണ് സുനില്‍ ലാവണ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ആഭാസത്തിലെ ഒരു രംഗത്തിനായി ഇന്ദ്രന്‍സ് ഒരു കെട്ടിടത്തിനു മുകളില്‍ കയറി പെയിന്റ് അടിക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം സുനില്‍ ലാവണ്യ പങ്കുവെച്ചിരിക്കുന്നത്.“ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട്, കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ…അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു. ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍”. സുനില്‍ ലാവണ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments