HomeCinemaMovie Newsനിർമാതാവെന്ന നിലയിൽ ഞാൻ കഥ കേൾക്കണ്ട എന്ന് പറയാൻ ഒരേയൊരു കാരണമേയുള്ളുഅവർക്ക്; ആന്റണി പെരുമ്പാവൂർ തുറന്നു...

നിർമാതാവെന്ന നിലയിൽ ഞാൻ കഥ കേൾക്കണ്ട എന്ന് പറയാൻ ഒരേയൊരു കാരണമേയുള്ളുഅവർക്ക്; ആന്റണി പെരുമ്പാവൂർ തുറന്നു പറയുന്നു

ഇപ്പോഴും സിനിമാരംഗത്തെ പലര്‍ക്കും തന്നെ അംഗീകരിക്കാന്‍ മടിയാണെന്ന് വെളിപ്പെടുത്തി ആന്റണി പെരുമ്ബാവൂര്‍. ‘എത്ര നല്ല കഥയായാലും ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ അഭിനയിക്കാന്‍ ആകില്ലല്ലോ. അതുകൊണ്ടുതന്നെ അവസരം കിട്ടാത്ത കുറെപ്പേര്‍ ആന്റണിയെ കുറ്റംപറയും. ഞാനാണത് മുടക്കിയതെന്ന് പറയും. നിര്‍മ്മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. മലയാള മനോരമയുടെ വാര്‍ഷിക പതിപ്പില്‍ എഴുതിയ ആത്മകഥയില്‍ പറയുന്നു.

മോഹന്‍ലാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകളോളം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ മൂന്നോ നാലോ സിനിമകളെ ചെയ്യാറുള്ളുവെന്നും ആന്റണി പെരുമ്ബാവൂര്‍ പറയുന്നു. ചില കഥകള്‍ വേണ്ടാ എന്ന് ലാല്‍സാര്‍ ചിലപ്പോള്‍ പറയാറുണ്ട്. എത്രയോ കഥകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കാറുണ്ട്. താന്‍ വേണ്ടെന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് ലാല്‍ സാര്‍ പറയാറുണ്ടൈന്നും ആന്റണി പെരുമ്ബാവൂര്‍ വ്യക്തമാക്കുന്നു. ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകള്‍ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments