തെളിവുകള്‍ നിരത്തിയാല്‍ പല മാന്യന്‍മാരുടെയും മുഖംമൂടി താഴെ വീഴും; ശക്തമായ താക്കീതുമായി അമ്പിളീദേവിയുടെ പുതിയ ഭർത്താവിന്റെ വെളിപ്പെടുത്തൽ

30

സീരിയല്‍ താരങ്ങളായ അമ്ബിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹവാര്‍ത്ത പുറത്തു വന്നത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും ഒരു പഞ്ഞവുമില്ല.താരങ്ങളെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ച്‌ഇരുവരും രംഗത്തെത്തി . 4ാം വിവാഹം, വിവാഹത്തട്ടിപ്പ് വീരന്‍ എന്നിങ്ങനെയുള്ള കുപ്രചരണങ്ങള്‍ക്കെതിരെ ആദിത്യന്‍ പ്രതികരിച്ചു .

ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്കു നന്നായി അറിയാം- ആദിത്യന്‍ പറഞ്ഞു .ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരുന്നു. ഇനിയും എന്നെ ദ്രോഹിച്ചാല്‍ എനിക്കും ചിലത് പറയേണ്ടിവരും. തെളിവുകള്‍ സഹിതം അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ന് കാണുന്ന പല പ്രമുഖരുടെയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുന്നത് കേരളം കാണും. എല്ലാം തകര്‍ന്നു നിന്ന എനിക്ക് അമ്ബിളി ഒരു ജീവിതം വച്ചുനീട്ടുകയാണ്. ആര്‍ക്കും ഒരു ശല്യത്തിനും ഞാന്‍ വരുന്നില്ലല്ലോ. എന്നെ ദ്രോഹിക്കാതിരുന്നൂടെ..?.ഒരടിസ്ഥാനുമില്ലാത്ത വാര്‍ത്തകള്‍ എന്തിനാണ് പടച്ചുണ്ടാക്കുന്നത്. കണ്ണുനിറഞ്ഞുകൊണ്ട് ഞാന്‍ പറയുകയാണ്. നാലു കല്യാണമൊന്നും കഴിച്ചിട്ടില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

വര്‍ഷങ്ങളായി അമ്ബിളിയുമായി സൗഹൃദത്തിലായിരുന്നുവെന്നും അമ്ബിളിയുടെ ആദ്യനായകനായിരിക്കെ അമ്ബിളിയോടു തോന്നിയ പ്രണയം തുറന്നു പറഞ്ഞിരുന്നില്ലെന്നും പിന്നീട് അമ്ബിളി മറ്റൊരു ജീവിതത്തിലേയ്ക്ക് കടന്നപ്പോള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു.

കടപ്പാട്: വെള്ളിനക്ഷത്രം