ഒരുരാത്രിക്ക് ഒരുകോടി ഓഫർ ചെയ്തയാൾക്ക് ചുട്ടമറുപടി കൊടുത്ത് യുവനടി; കയ്യടിച്ച് സിനിമാലോകം

41

തമിഴ് നടി സാക്ഷി ചൗധരിയോട് ഒരു ആരാധകൻ പറഞ്ഞ തോന്യവാസത്തിനു ചുട്ട മറുപടി കൊടുത്ത് താരം. അടുത്തിടെ നടി തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ടശേഷം നിരവധിയാളുകള്‍ അവര്‍ക്ക് സെക്‌സിന് പകരം പണം ഓഫര്‍ ചെയ്തുകൊണ്ടുള്ള മെസ്സേജുകള്‍ അയക്കുക പതിവായി. ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ ഓഫര്‍ നല്കപ്പെട്ടു. തന്റെ വീഡിയോ കണ്ടു ഭ്രാന്തിളകിയ വിഡ്ഢികളാണ് ഇവരെല്ലാമെന്നും താന്‍ വില്പനയ്ക്കുള്ളതല്ലെന്നും തല്‍ക്കാലം തന്റെ വീഡിയോ കണ്ടുകൊണ്ടു കാര്യം നടത്താനും അതിനുശേഷം തിയേറ്ററില്‍പ്പോയി മാഗ്നറ്റ് കാണാനുമാണ് അവര്‍ ഈ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇക്കാര്യ മെല്ലാം ട്വിറ്ററിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നടിയുടെ മറുപടിക്ക് സിനിമാലോകം കയ്യടിക്കുകയാണ്. സാക്ഷി ചൗധരിയുടെ ഉടന്‍ പുറത്തുവരാന്‍ പോകുന്ന തെലുങ്ക് ചിത്രമാണ് മാഗ്നറ്റ്.