ഷോർട്സ് അണിഞ്ഞുനിൽക്കുന്ന ചിത്രത്തിന് വിമർശനം; ആരാധകർക്ക് കിടിലൻ മറുപടിയുമായി നടി കനിഹ

ഷോര്‍ട്‌സ് അണിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം കനിഹ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ശക്തമായ ആക്രമണമാണ് ചിലര്‍ അഴിച്ചുവിട്ടത്. വിവാഹം കഴിഞ്ഞ് അമ്മയായിട്ടു പോലും ഇത്തരത്തിലുള്ള ഫാഷന്‍ വസ്ത്രധാരണം നിര്‍ത്തി കൂടെ എന്നായിരുന്നു കനിഹക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ചോദ്യം. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറി വിമിര്‍ശിക്കുന്നവര്‍ക്കേതിരേയും മറുപടി നല്‍കിയിരിക്കുകയാണ് കനിഹ.

എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്‌സ് ധരിച്ചത്. അവസരങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് സാധാരണ ഗതിയില്‍ ധരിക്കുക. സാരി ഉടുത്ത് ആരെങ്കിലും കടലില്‍ പോകുമോ? കനിഹ ചോദിക്കുന്നു. കനിഹയുടെ മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.