HomeCinemaMovie Newsസംവിധായകൻ കട്ട് പറഞ്ഞിട്ടുപോലും നിര്‍ത്താതെ ഒരു ലിപ് ലോക്ക് !! ഇന്ത്യൻ സിനിമ ഞെട്ടലോടെ കണ്ട...

സംവിധായകൻ കട്ട് പറഞ്ഞിട്ടുപോലും നിര്‍ത്താതെ ഒരു ലിപ് ലോക്ക് !! ഇന്ത്യൻ സിനിമ ഞെട്ടലോടെ കണ്ട ആ ചുംബനത്തിനു പിന്നിലെന്ത് ?

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിക്കുമ്പോള്‍ കട്ട് പറയാന്‍ മറന്ന് പോയ അനുഭവത്തെ കുറിച്ച് ചില സംവിധായകര്‍ വാചാലരായിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്താന്‍ മറന്നുപോയ താരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നത്. എ ജന്‍റില്‍മാന്‍ എന്ന ചിത്രം തുടക്കം മുതല്‍ വിവാദത്തിലാണ്. ഇപ്പോ‍ഴിതാ പുതിയ ഒരു വിവാദം കൂടി വന്നിരിക്കുന്നു.ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥും നടി ജാക്വിലിനുമാണ് വിവാദത്തിന്‍റെ കേന്ദ്ര ബിന്ദുക്കള്‍. ആലിയ ഭട്ടുമായി കട്ട പ്രണയത്തിലായിരുന്ന സിദ്ധാര്‍ത്ഥ് പുതിയ ആത്മസഖിയെ കണ്ടെത്തി എന്ന ഗോസിപ്പിന് ചൂടു പകരുന്നതാണ് പുതിയ വാര്‍ത്ത.

സിദ്ധാര്‍ത്ഥും ജാക്വിലിന്‍ ഫെര്‍ണാണ്ടസും അഭിനയിക്കുന്ന എ ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്നാണ് ചൂടുളള വാര്‍ത്ത പുറത്തു വരുന്നത്. ചിത്രത്തില്‍ പ്രണയാര്‍ദ്രമായ ഒരു ഗാനരംഗം ചിത്രീകരിക്കവെ നായകനും നായികയും പരിസരം മറന്നതാണ് ചൂടുളള വാര്‍ത്ത.ചുംബനരംഗത്തില്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സിദ്ധാര്‍ത്ഥും ജാക്വിലിനും ചുണ്ടു വേര്‍പ്പെടുത്താന്‍ തയ്യാറായില്ലത്രെ.സിദ്ധാര്‍ത്ഥ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാര്‍ത്തയെ സാധൂകരിക്കുന്നതാണ് ലിപ് ലോക്ക് വിവാദമെന്ന് പാപ്പരാസികള്‍ പറയുന്നു. രാജ് നിഡിമോരുവും ഡികെ കൃഷ്ണയുമാണ് എ ജന്റില്‍മാന്‍ എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്കലിന്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments