HomeCinemaMovie Newsമരിക്കേണ്ടി വന്നാലും തപ്‌സി സിനിമാ നടനെ വിവാഹം കഴിക്കില്ല എന്താവും കാരണം?

മരിക്കേണ്ടി വന്നാലും തപ്‌സി സിനിമാ നടനെ വിവാഹം കഴിക്കില്ല എന്താവും കാരണം?

മരിക്കേണ്ടി വന്നാൽ പോലും ഒരു സിനിമാനടനെ കല്യാണം കഴിക്കാൻ താനില്ലെന്ന് തെന്നിന്ത്യൻ സുന്ദരി തപ്‌സി. വിവാഹശേഷം തന്റെ കുടുംബത്തിൽ ഒരു സിനിമാതാരം മാത്രമേ ഉണ്ടാകാവൂ എന്നും അത് താൻ തന്നെയായിരിക്കണമെന്ന് നിർബന്ധമാണെന്നുമാണ് തപ്‌സി പറയുന്നത്. വിവാഹം കഴിഞ്ഞാലും താൻ തോന്നിയതുപോലെ ജീവിക്കുമെന്നും അവർ പറഞ്ഞു. വിവാഹത്തിന് ഭർത്താവായി വരുന്ന മനുഷ്യൻ എങ്ങനെയുള്ള വ്യക്തിയായിരിക്കണമെന്ന് ചില കണക്കുകൂട്ടലുകൾ തനിക്കുണ്ടെന്നാണ് തപ്‌സിയുടെ നിലപാട്. ‘ആട്കളം’ എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ നടിയാണ് തപ്സി. വന്താൻ വെൻട്രാൻ, ആരംഭം, കാഞ്ചന2, വെയ് രാജാ വെയ് എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.
ഒരു സിനിമാനടിയാകണമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. നൃത്തത്തിൽ താൽപര്യമുണ്ടായിരുന്നത് കൊണ്ടാണ് അത് അഭ്യസിച്ചത്. പിന്നീട് വട്ടച്ചെലവിനായി മോഡലിംഗ് തൊഴിലിലേക്ക് പ്രവേശിച്ചെന്നും അങ്ങനെയാണ് സിനിമാതാരമായതെന്നും താരം വ്യക്തമാക്കി. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തു തന്നെ തപ്സിയുടെ വിവാഹം നടത്തണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ഒരു വരനെ തേടിയുള്ള കൊണ്ടുപിടിച്ച അന്വേഷണത്തിലാണ് അവർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments