സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതകരമായി തോന്നിയില്ല; ‘മധുരരാജ’ വരുന്നത് മറ്റുചില അത്ഭുതങ്ങളോടെ; സലിം കുമാർ പറയുന്നു

35

മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുര രാജ വരുന്നതെന്ന് നടന്‍ സലീംകുമാര്‍. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും, രാജയുടെ നമ്പറുകളും സാഹചര്യങ്ങളുമൊക്കെ പുതിയതാണെന്ന് താരം പറഞ്ഞു.

സണ്ണി ലിയോണിനെ കണ്ടത് തനിക്ക് വലിയ അത്ഭുതകരമായി തനിക്ക് തോന്നിയില്ലെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോണ്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ ലൊക്കേഷന്‍ ഗോവയാണ്.’സലിം കുമാര്‍ പറഞ്ഞു.

പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.