HomeCinemaഎന്നിട്ടും അവർ തിരിഞ്ഞു നോക്കുന്നില്ല; മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ വെളിപ്പെടുത്തലുമായി രംഗത്ത്

എന്നിട്ടും അവർ തിരിഞ്ഞു നോക്കുന്നില്ല; മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ വെളിപ്പെടുത്തലുമായി രംഗത്ത്

മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് പികെആര്‍ പിള്ള. സൂപ്പര്‍താരം മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടിക്കൊടുത്ത ചിത്രങ്ങള്‍ക്ക് പിന്നില്‍ പികെആര്‍ പിള്ളയുടെ കരങ്ങളുമുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ വളര്‍ത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ് നിര്‍മാതാവ് പികെആര്‍ പിള്ളയെന്ന് വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ രമ.

വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു. ‘ ജയസൂര്യയുടെ കരിയറില്‍ ബ്രേക്കായ ചിത്രം ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യന്‍ ഞങ്ങളുടെ സിനിമയാണിത്. ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നു. പക്ഷെ ഇപ്പോൾ ആരുമില്ല. രമ പറയുന്നു. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞുവെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച്‌ കോടികള്‍ കൊയ്യുകയാണെന്നും അവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments