”എന്റെ പിള്ളേരെ തൊടുന്നോടാ”…? ലേട്ടന്റെ ആ മാസ് ഡയലോഗ് പിറന്നത് എങ്ങനെയെന്നറിയണോ? ഇതാ വൈറലായ ആ മേക്കിങ് വീഡിയോ

260

ലൂസിഫറിന്റെ മേക്കിംഗ് വിഡിയോ പരമ്ബരയിലെ 19-ാം ഭാഗം പുറത്തിറങ്ങി. തിയറ്ററുകളില്‍ ഏറെ ആവേശമുണ്ടാക്കിയ ചിത്രത്തിലെ മാസ് രംഗത്തിന്റെ ചിത്രീകരണമാണ് ഈ വിഡിയോയില്‍ ഉള്ളത്. പൊലീസ് കഥാപാത്രത്തെ ചവിട്ടി നില്‍ക്കുന്ന മോഹന്‍ലാലിന്റെ സ്റ്റില്‍ ചിത്രത്തിലേക്ക് ഏറെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും ഇടയാക്കിയിരുന്നു. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം ടോട്ടല്‍ ബിസിനസില്‍ ചിത്രം 200 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആന്റണി പെരുമ്ബാവൂര്‍ 50 കോടിയിലേറേ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഇപ്പോള്‍ എമ്ബുരാന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറോടെ ഉയര്‍ന്ന വന്‍ ഹൈപ്പും മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയ രംഗങ്ങളുമാണ് ചിത്രത്തിന്റെ മികച്ച കളക്ഷന് തുടക്കമിട്ടത്. ആ വീഡിയോ കാണാം