ക്യാമറയുടെ പിന്നിലേക്ക് പുതിയ ചുവടുമായി ലാലേട്ടൻ; കയ്യടിച്ച് സിനിമാലോകം; പുതിയ വിശേഷം ഇങ്ങനെ:

152

മോഹന്‍ലാല്‍ ക്യാമറയുടെ പിന്നിലേക്ക്. സംവിധായകനെന്ന കുപ്പായമണിഞ്ഞു പുതിയ ചിത്രത്തിലേക്കുള്ള ചുവടുവയ്ക്കുകയാണ് സൂപ്പര്‍ താരം.. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രത്തിന്റെ വാര്‍ത്ത മോഹന്‍ലാല്‍ തന്നെ തന്റെ ബ്ലോഗിലൂടെ പ്രേക്ഷകരെ അറിയിക്കുകയായിരുന്നു, ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ പറയുന്ന നിധി കുംഭവുമായി ബന്ധപ്പെട്ട കഥയാണ്. ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മലയാളം കണ്ട ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കും…

മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തെ കൈയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്, സിനിമാ പ്രവര്‍ത്തകരും മോഹന്‍ലാലിന്‍റെ പുതിയ ദൗത്യത്തെ സ്നേഹശംസകളോടെ സ്വാഗതം ചെയ്തു.
‘കാലത്തിന്റെ കൈനീട്ടം’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്…