ജന്മദിനത്തിൽ തനിക്ക് സർപ്രൈസ് ഒരുക്കിയ ആരാധകന് ആരും കൊതിക്കുന്ന മറ്റൊരു സർപ്രൈസ് ഒരുക്കി ജയസൂര്യ !

59

ജന്മദിനത്തിൽ സർപ്രൈസ് ഒരുക്കിയ ആരാധകനെ ഞെട്ടിച്ച് ജയസൂര്യ. താരത്തിന്റെ വീഡിയോ ചേർത്തു കൊണ്ടുള്ള മാഷ് അപ്പ് വീഡിയോ തയ്യാറാക്കിയ ആരാധകന് ഒരു ഉഗ്രൻ സർപ്രൈസാണ് താരം നൽകിയിരിക്കുന്നത്. യുവ എഡിറ്റർ ലിന്റ തയ്യാറാക്കിയ വീഡിയോ ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയ തന്ഡറെ ആരാധകനും താരം ഒരു ഉഗ്രൻ സമ്മാനം നൽകിയിട്ടുണ്ട്. തന്റെ സിനിമയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ജയസൂര്യ നേരിട്ട് വിളിച്ചാണ് ഈ സന്തോഷം വിവരം പങ്കുവെച്ചതെന്നും ആദ്യം തനിയ്ക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ലിന്റെ പറഞ്ഞു.