ഇനി ഒരിക്കലും സെൽഫി എടുക്കില്ല ! ഗീതു മോഹൻദാസിന്റെ ഈ തീരുമാനത്തിനു പിന്നിൽ എന്താണെന്നറിയാമോ?

36

സിനിമ താരങ്ങളിൽ സെൽഫി പ്രേമം പുതിയതല്ല. ആയിരക്കണക്കിന് ലൈക്കുകളാണ് ഓരോ സെൽഫിക്കും താരങ്ങൾ വാങ്ങിക്കൂട്ടുന്നത്.എന്നാല്‍ തന്റെ ജീവിതത്തിലെ സെല്‍ഫി ദുരന്തത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. സെല്‍ഫി എടുക്കുന്നതു തന്നെ ഉപേക്ഷിക്കുകയാണെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ദുഃഖം ഗീതു പങ്കുവെച്ചത്. ദുരന്തമായിപ്പോയ തന്റെ സെല്‍ഫികളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാന്‍ ഇത് ഉപേക്ഷിക്കുന്നു. ടൈമര്‍ പോലും വർക്ക്‌ ചെയ്യുന്നില്ല”. ഗീതു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

1986-ൽ പുറത്തിറങ്ങിയ പൂജ്യം എന്ന ചിത്രത്തിലാണ് ആദ്യം ബാലതാരമായി അഭിനയിക്കുന്നത്. തുടർന്ന് ‘എൻ ബൊമ്മകുട്ടി അമ്മക്ക്’എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി. തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, വാൽകണ്ണാടി, തുടക്കം, നമ്മൾ തമ്മിൽ തുടങ്ങിയവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കി 2019ല്‍ മൂത്തോന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.