HomeCinemaപബ്ലിക്കായി അടികൂടി യുവ സിനിമതാരങ്ങൾ; പറ്റില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്ന ഉപദേശവുമായി നാട്ടുകാർ

പബ്ലിക്കായി അടികൂടി യുവ സിനിമതാരങ്ങൾ; പറ്റില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്ന ഉപദേശവുമായി നാട്ടുകാർ

ആലിയയും രണ്‍ബീറും വേര്‍പിരിയലിന്റെ വക്കിലെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് കാരണം. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചെത്തിയിരുന്നു. എന്നാല്‍ ഇവര്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടു. ആലിയയോട് രണ്‍ബീര്‍ ദേഷ്യത്തില്‍ സംസാരിക്കുന്നതാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈ ബന്ധം ആലിയയ്ക്ക് ചേര്‍ന്നത് അല്ലെന്നും രണ്‍ബീറുമായി ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്ന ഉപദേശവുമായി താരത്തിന്റെ ആരാധകര്‍ എത്തുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments