സിനിമ സഹസംവിധായകൻ ആർ രാഹുൽ ആത്മഹത്യ ചെയ്ത നിലയിൽ

38

 

മലയാള സിനിമാ സഹസംവിധായകൻ ആർ രാഹുൽ ആത്മഹത്യ ചെയ്ത നിലയിൽ. കൊച്ചിയിലെ മരടിലെ ഹോട്ടൽ മുറിയിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുൽ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.