ഒരു ചാന്‍സ് വേണം, അയിനാണ്….; വൈറലായി നടൻ അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

141

യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോന്‍. വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ അനീഷ് ജി മേനോന് അവസരം ലഭിക്കാറുണ്ട്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി അഭിനയിച്ച്‌ കയ്യടി നേടിയ അനീഷ് ജി മേനോന്‍ നായകനായും സഹനടനായും ശ്രദ്ധേയനായിട്ടുണ്ട്. ഇപ്പോഴിതാ അനീഷ് ജി മേനോന്‍ തന്റെ വിജയചിത്രങ്ങളെ കുറിച്ച്‌ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷ് ജി മേനോന്‍ ചോദിക്കുന്നത്. 2018ല്‍ അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണ് എന്നാണ് അനീഷ് ജി മേനോന്‍ സൂചിപ്പിക്കുന്നത്.