ഇനി ലിപ്‌ലോക്ക്, പുകവലി രംഗങ്ങൾ അഭിനയിക്കില്ലെന്ന തീരുമാനവുമായി ഫഹദ് ഫാസിൽ: കാരണം ഇതാണ്

168

മികച്ച അഭിനയവുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഫഹദ് ഫാസിൽ. അഭിനയത്തിനും അപ്പുറത്ത് നല്ല സിനിമകള്‍ കൂടി നിര്‍മ്മിക്കണമെന്ന ആഗ്രഹത്തോടെയാണ് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ചാപ്പാകുരിശിലെ രംഗങ്ങള്‍ വിവാദങ്ങളായിരുന്നു.

ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. സിനിമ കണ്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ലെന്നും ഫഹദ് പറയുന്നു. പുകവലിയും ലിപ് ലോക്കുമൊക്കെയാണ് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നല്ല കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. താരം പറയുന്നു