കുടിച്ചു ലക്കുകെട്ട സീരിയൽ താരം ഇടിച്ചു തെറിപ്പിച്ചത് ഏഴു വാഹനങ്ങൾ; എന്നിട്ടും തീർന്നില്ല; വിഡിയോയിൽ കാണിക്കുന്നത് കണ്ടോ?

15

മദ്യലഹരിയില്‍ വാഹനം ഓടിച്ച ടെലിവിഷന്‍ താരം ഏഴു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. മുംബൈയിലെ സാന്താക്രൂസില്‍ ഇന്നലെയാണ് സംഭവം. നടി രുഹി ശൈലേഷ്കുമാര്‍ സിം​ഗ് (30) ആണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവ ശേഷം ചോദ്യം ചെയ്ത ആളുകളോട് നടി കയര്‍ക്കുകായും ചെയ്തു. വീഡിയോ കാണാം