‘സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തത്’: നടൻ സുശാന്തിന്റെ ആത്മഹത്യയിൽ സഹപ്രവർത്തകയുടെ വെളിപ്പെടുത്തൽ !

57

പ്രശസ്ത നടൻ സുശാന്ത് സിം​ഗ് രജ്പുത് ഞായറാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. സുശാന്തിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും.

നടൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രശസ്ത ഹെയർ സ്റ്റെെലിസ്റ്റ് സപ്ന ഭവാനിയുടെ വെളിപ്പെടുത്തൽ. 2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നൽകുന്നത്.

കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേർത്തു.