സിനിമാ ചിത്രീകരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി: പരിശോധനാഫലം നിർബന്ധം

104

സിനിമ ഷൂട്ടിങ്ങിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിനിമാ ചിത്രീകരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ സിനിമാ സംഘടനകള്‍ പുറത്തിറക്കി. നടീനടന്‍മാരുടെ സഹായികള്‍ ഉള്‍പ്പെടെ ലൊക്കേഷനില്‍ 50 പേ‍ര്‍ക്കു മാത്രമാണ് അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആര്‍ടിപിസിആര്‍ ഫലം, വാക്സിനേഷന്‍ വിവരങ്ങള്‍ അടക്കമുള്ളവ ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൈമാറണമെന്നും നിര്‍ദേശമുണ്ട്. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവുമാകണം.