“എന്റെ ഭർത്താവിനെ കാണാനില്ല “..ലൈവിൽ പൊട്ടിക്കരഞ്ഞു നടി ആശ ശരത്: എന്നാൽ സംഭവം മറ്റൊന്നാണ് !!

290

ആശ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് ‘എവിടെ’. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് വീഡിയോയുമായി ആശാ ശരത് രംഗത്ത് എത്തിയത്.

വിഡിയോയിൽ പറയുന്നത് ഇങ്ങനെ:

കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം.

എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും.

എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.”

എവിടെ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. എന്നാൽ ഇത് അധികമാരും ശ്രദ്ധിച്ചില്ല.ഇതോടെ സംഭവം സത്യമാണെന്ന രീതിയിലായി കാര്യങ്ങൾ. കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.