HomeUncategorizedഒരൊന്നൊന്നര മൊതലാ..! മോഹൻലാലിന്റെ ആ റെക്കോർഡ് പോലും തിരുത്തി ടിക് ടോക് താരം അർജുൻ !

ഒരൊന്നൊന്നര മൊതലാ..! മോഹൻലാലിന്റെ ആ റെക്കോർഡ് പോലും തിരുത്തി ടിക് ടോക് താരം അർജുൻ !

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും വൈറൽ ആയ താരമാണ് അർജുൻ. ടിക് ടോക് വീഡിയോകളിലൂടെയാണ് അർജുൻ ജനപ്രീതി നേടിയത്.ടിക്ക് ടോക്കിൽ വൈറലായ വീഡിയോകൾ റോസ്റ്റ് ചെയ്തുകൊണ്ടാണ് അർജ്ജുൻ തൻ്റെ വീഡിയോകൾ ക്ലിക്കാക്കി മാറ്റിയത്. വെറും 16 വീഡിയോകൾ മാത്രം അപ്‌ലോഡ് ചെയ്ത തന്റെ യൂ ട്യൂബ് ചാനലിന് അർജുൻ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നേടിയത് 1.92 മില്യൺ കാഴ്ചക്കാരെ ആണ്.

എന്നാൽ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. അർജുൻ മോഹൻലാലിന്റെ ഒരു റെക്കോർഡ് തിരുത്തിയിരിക്കുന്നു എന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. മോഹൻലാൽ നായകനാകുന്ന ചിത്രമായ കുഞ്ഞാലി മരക്കാറിൻ്റെ ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് സൃഷ്ടിച്ച റെക്കോർഡാണ് അർജുൻ അതിലും കുറഞ്ഞ സമയത്തിൽ മറികടന്നിരിക്കുന്നത്.

മാർച്ച് 6 ന് പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാറിന്റെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. അന്ന് ഇത് റെക്കോർഡ് ആയിരുന്നു. പിന്നീട് ദിവസങ്ങൾ കൊണ്ട് ഈ ട്രെയിലർ നാല് മില്യൺ കാഴ്ചക്കാരിൽ എത്തി. എന്നാൽ ഈ റെക്കോർഡ് വെറും 24 മണിക്കൂറിനുള്ളിൽ മറികടക്കുകയാണ് അർജുൻ. അർജുന്റെ അവസാനത്തെ വീഡിയോ പുറത്തിറങ്ങി കേവലം ഇരുപത്തി നാല് മണിക്കൂറു കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കാഴ്ചക്കാരുടെ എണ്ണം നാലര മില്യണോളമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments