നടി അർച്ചന കവി അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; കൊച്ചിയിൽ വച്ച് നടിക്ക് സംഭവിച്ചത്……..

106

വിവാഹശേഷം സിനിമകളില്‍ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും വ്ളോഗിലൂടെയും നടി അർച്ചന നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോളിതാ കൊച്ചി മെട്രോയ്ക്ക് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്ബോള്‍ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണെന്ന പരാതിയുമായി നടി അര്‍ച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്ബോള്‍ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് സ്ലാബ് കാറില്‍ വീണെന്നും ഞങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നുമാണ്‌ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അര്‍ച്ചന പറയുന്നത് ഇങ്ങനെ, ഞങ്ങളിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുംവഴി കോണ്‍ക്രീറ്റ് സ്ലാബ് തങ്ങളുടെ കാറില്‍ വീണു. സംഭവത്തില്‍ പോലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണം. ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം