”അന്ന് ഞാനാകെ തകർന്നുപോയി: ഓടിപ്പോയാലോ എന്നുപോലും ചിന്തിച്ചു”: അമല പോൾ തുറന്നുപറയുന്നു..

260

വിവാഹമോചനത്തിനു ശേഷം ആകെ തകര്‍ന്നെന്നും അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും അമല പറയുന്നു.

”പതിനേഴാം വയസ്സില്‍ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു”, അമല പറയുന്നു.