മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ആദില്‍ ഇബ്രാഹിം. പെണ്‍കുട്ടികളുടെ മനം കവര്‍ന്ന ഗോവിന്ദ് പത്മസൂര്യയ്ക്ക് പകരമായിരുന്നു ആദില്‍ ഷോ യിലെത്തുന്നത്.
വിവാഹമെന്നാണ് എന്നുള്ള ചോദ്യം ആദിലിനെ തേടിയും എത്തി. അടുത്തിടെ ആദിലിന്റെ സഹോദരന്റെ വിവാഹം നടന്നതോടെയാണ് ഈ ചോദ്യം വീണ്ടും താരത്തെ തേടി എത്തിയത്. എന്നാല്‍ അതിനുള്ള മറുപടി കൊടുത്തതിനെ കുറിച്ച് രസകരമായ രീതിയില്‍ താരം പറഞ്ഞിരിക്കുകയാണ്.
ഇല്ലാ ചോദിക്കണ്ട ഞാന്‍ ഇപ്പോള്‍ കെട്ടുന്നില്ല.. എന്നെഴുതിയ ഒരു തൊപ്പി ധരിച്ച് കൊണ്ടായിരുന്നു ആദില്‍ എല്ലാവര്‍ക്കും മുന്നിലെത്തിയത്. അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ് എന്ന് പറഞ്ഞ് കൊണ്ട് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം തന്നെയാണ് കിടിലന്‍ തൊപ്പിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇത് തന്റെ തന്നെ ആശയമാണെന്നും ഇത് ഡിസൈന്‍ ചെയ്ത് തന്ന ആള്‍ക്ക് നന്ദിയും താരം രേഖപ്പെടുത്തിയിരിക്കുകയാണ്.