”മലയാള സിനിമയില്‍ എനിക്ക് അഡ്രസ് ഉണ്ടാക്കി തന്നത് സന്തോഷ് പണ്ഡിറ്റ്”; മലയാളി നടിയുടെ തുറന്നുപറച്ചിൽ വൈറൽ

239

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗിലൂടെ സിനിമയിലെത്തിയ നടി ഗ്രേസി തനിക്ക് ലഭിച്ച ബ്രേക്കിന് കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണ്. തന്നെ ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കില്‍ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും ഒരു സ്‌നേഹമുണ്ടെന്നും, എന്റെ കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് അഭിമുഖത്തില്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്ന് ഗ്രേസ് വിശ്വിസിക്കുന്നു.

ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിലെ റാഗിംഗ് രംഗമാണ് ഗ്രേസിനെ താരമാക്കി മാറ്റിയത്. പാട്ടുപാടിക്കാന്‍ എത്തുന്ന സീനിയേഴ്‌സിന്റെ മുന്നില്‍ താരം വെച്ചുകീറുന്നതോ.. സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന വൈറല്‍ ഗാനവും. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഒടുവില്‍ ഞാന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചേക്കുന്നിനേക്കാള്‍ ഞങ്ങള്‍ കൈയ്യില്‍ നിന്നും ഇട്ടിട്ടുണ്ട്. നടി പറയുന്നു.