HomeCinemaതനിക്ക് മാരക ക്യാൻസറാണെന്നറിഞ്ഞ ആ നിമിഷത്തെ അതിജീവിച്ച അനുഭവം പ്രശസ്ത നടി വെളിപ്പെടുത്തുന്നു

തനിക്ക് മാരക ക്യാൻസറാണെന്നറിഞ്ഞ ആ നിമിഷത്തെ അതിജീവിച്ച അനുഭവം പ്രശസ്ത നടി വെളിപ്പെടുത്തുന്നു

കാന്‍സറിന്റെ ദിനങ്ങളെക്കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി ലോറന്‍ ഹാന്‍ട്രിസ്. മൂക്കില്‍ ഒരു ചെറിയ കുരുവാണ് ആദ്യം വന്നത്. മുഖക്കുരുവാണെന്നാണ് ആദ്യം കരുതിയത്. മുഖക്കുരുവിന്റെ ചിത്രങ്ങള്‍ ലോറന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖക്കുരു മാറിയില്ല.

അത് വളര്‍ന്നതോടെ ആ കുരു ലോറന്‍ കുത്തിപ്പൊട്ടിച്ചു. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതോടെ ആശങ്കയായി. ത്വക്രോഗ വിദഗ്ധനെ കണ്ടു. ഡോക്ടര്‍ ബയോപ്‌സിക്ക് നിര്‍ദേശിച്ചു. പിന്നെ റിസല്‍ട്ടിനായി കാത്തിരിപ്പ്. ത്വക്കില്‍ കാന്‍സറാണെന്ന് അറിഞ്ഞതോടെ ലോറന്‍ തകര്‍ന്നു.

തൊലിപ്പുറമേ കാന്‍സറിന്റെ ആക്രമണം പ്രകടമായിരുന്നില്ല. എന്നാല്‍ തൊലിക്കടിയില്‍ കാന്‍സര്‍ ഗുരുതരമായിരുന്നു. പിന്നാലെ സര്‍ജറിയിലൂടെ മൂക്കിന്റെ ഒരു ഭാഗം നീക്കം ചെയ്തു. മുഖത്തെ കേടുപാടുകള്‍ കുറയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഒരു റീ കണ്‍സ്ട്രക്ടീവ് സര്‍ജറിയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments