HomeCinemaസിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി മറ്റൊരു നടി കൂടി; ശരീര ഭാഗങ്ങൾ കൃത്രിമമായി വലിപ്പം വയ്പ്പിക്കാൻ നിർബന്ധിച്ചു....

സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി മറ്റൊരു നടി കൂടി; ശരീര ഭാഗങ്ങൾ കൃത്രിമമായി വലിപ്പം വയ്പ്പിക്കാൻ നിർബന്ധിച്ചു….

ശരീര ഭാഗം ഓപ്പറേഷന്‍ നടത്തി മാറ്റി വയ്ക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മികച്ച റോളുകള്‍ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗല്‍. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുമാണ് തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു. ആ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം വെറുതെയാവുകയായിരുന്നെന്നും താരം പറഞ്ഞു.

ഈ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ഏറെ സന്തോഷവതിയായിരുന്നു. എന്നാല്‍ സംവിധായകനെ കണ്ടപ്പോഴാണ് ശരീര ഭാഗം ഒപ്പറേഷന്‍ ചെയ്ത മാറ്റുന്നതിനെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് താന്‍ തയ്യാറായില്ലായിരുന്നു. ചിത്രത്തിനോട് നോ പറയാന്‍ തനിയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ അവസരം നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ കീറിമുറിയ്ക്കാന്‍ താന്‍ തയ്യാറല്ലായിരുന്നെന്നും താരം പറഞ്ഞു.

മെലിഞ്ഞ ശരീരമാണ് തന്റേത്. ശരീരം വണ്ണം വയ്ക്കാന്‍ ചിലര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ചില ഭാഗങ്ങള്‍ കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാന്‍ തനിയ്ക്ക് ആകില്ല. നന്നായി ഭക്ഷണം കഴിച്ചും വര്‍ക്കൗട്ട് ചെയ്തു മാത്രമേ ശരീരം മികച്ചതാക്കാന്‍ കഴിയുകയുള്ളൂവെന്നും സൊനാലി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments