‘ആ ചുംബന രംഗത്തിന്റെ റിഹേഴ്‌സൽ താനുമൊത്ത് ചെയ്യാൻ അയാൾ നിർബന്ധിച്ചു’: വെളിപ്പെടുത്തലുമായി പ്രശസ്ത നടി രംഗത്ത് !

182

സിനിമയിൽ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറയാന്‍ സധൈര്യം മുമ്പോട്ട് വന്ന നടിമാരുടെ പട്ടികയിലേക്ക് എത്തുകയാണ് ബോളിവുഡ് നടി സെറീന്‍ ഖാന്‍. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ നായികയായി അഭിനയിച്ചതിലൂടെയാണ് സെറീന്‍ ഖാന്‍ ബോളിവുഡിന് സുപരിചിതയായത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്സല്‍ നടത്തണമെന്ന് സംവിധായകന്‍ സെറീന്‍ ഖാനോട് ആവശ്യപ്പെട്ടു. ഷൂട്ടിങിന് മുമ്പ് സംവിധായകനോടൊപ്പം ചുംബനരംഗം റിഹേഴ്സ് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സിനിമയില്‍ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്‍റെ ആവശ്യം താന്‍ നിഷേധിച്ചെന്നും ചുംബനരംഗത്തിന് റിഹേഴ്സല്‍ നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചതായും സെറീന്‍ ഖാന്‍ വെളിപ്പെടുത്തി.

‘പിന്നീട് ഒരിക്കല്‍ ഷൂട്ടിങിനിടെ സുഹൃത്തായ ഒരാള്‍ സുഹൃത് ബന്ധത്തിനപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്ന് അയാള്‍ വാഗ്ദാനം നല്‍കി. ഇപ്പോഴുള്ള അവസരങ്ങളില്‍ താന്‍ തൃപ്തയാണെന്ന് അന്ന് തന്നെ അയാള്‍ക്ക് മറുപടി നല്‍കിയിരുന്നു’- സെറീന്‍ പറയുന്നു. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഓണ്‍ലൈന്‍ മാധ്യമമായ ‘പിങ്ക് വില്ല’യോടാണ് നടി ഇക്കാര്യം തുറന്നു പറ‍ഞ്ഞത്.