HomeCinema''എന്റെ ലക്ഷ്യം ഇതാണ്'' - 'ധനുഷുമായി ജൂലൈയിൽ വിവാഹം' എന്ന വാർത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി...

”എന്റെ ലക്ഷ്യം ഇതാണ്” – ‘ധനുഷുമായി ജൂലൈയിൽ വിവാഹം’ എന്ന വാർത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മീന

മലയാളത്തിന്റെ പ്രിയതാരമാണ് നടി മീന. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ 2022 ജൂണിലാണ് മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ചത്. ഇതിനു പിന്നാലെ, താരത്തിന്റെ രണ്ടാം വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നിരുന്നു. നടന്‍ ധനുഷും മീനയും തമ്മിൽ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞിരുന്നു. ഈ ജൂലൈയില്‍ ധനുഷ്-മീന വിവാഹത്തിന് തമിഴകം സാക്ഷിയാകും എന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മീന.

മീന പറയുന്നു. ‘അതിന്, എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യം ,’ മീന പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments