HomeCinemaനാടകാന്ത്യം: ഷോപ്പിംഗ് മാളിൽ വെച്ച് തന്നെ അപമാനിച്ച യുവാക്കളോട് ക്ഷമിച്ച് യുവനടി !

നാടകാന്ത്യം: ഷോപ്പിംഗ് മാളിൽ വെച്ച് തന്നെ അപമാനിച്ച യുവാക്കളോട് ക്ഷമിച്ച് യുവനടി !

 

അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ കീഴടങ്ങാൻ |ശ്രമിക്കുന്നതിനിടെ കൊച്ചി കുസാറ്റ് ജംഗ്ഷനിൽ വെച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഇന്നലെ രാവിലെ സ്വയം ന്യായീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങുന്നതാണ് നല്ലതെന്ന് പ്രതികളായ റംഷാദിനും ആദിലിനും നിയമോപദേശം ലഭിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments