
കൂട്ടുകാരികള്‍ക്കൊപ്പം മുണ്ട് മടക്കി കുത്തി സൈന്യത്തിലെ ഹിറ്റ് പാട്ടിന് ചുവട് വയ്‌ക്കുന്ന നടി ഭാവനയുടെ ഒരു ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ശില്പ ബാല, മൃദുല മുരളി, ഷഫ്‌ന എന്നിവരാണ് ഭാവനയ്‌ക്ക് ഒപ്പം റീല്‍സില്‍ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി തരം മലയാള സിനിമയില്‍ സജീവമായിരുന്നില്ല. തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://www.instagram.com/reel/CiFOyHVpVw4/?utm_source=ig_web_copy_link