HomeCinemaലോക്ക്ഡൗൺ വില്ലനായി: വാടകയ്ക്കും ഭക്ഷണത്തിനുമായി തെരുവിൽ പഴങ്ങൾ വിറ്റ് ഈ സിനിമ നടൻ !

ലോക്ക്ഡൗൺ വില്ലനായി: വാടകയ്ക്കും ഭക്ഷണത്തിനുമായി തെരുവിൽ പഴങ്ങൾ വിറ്റ് ഈ സിനിമ നടൻ !

ആയുഷ്മാന്‍ ഖുറാനാ ചിത്രം ‘ഡ്രീം ഗേള്‍’, ‘ഹവാ’, ‘ഹല്‍ക്കാ’, ‘തിത്‌ലി’, ‘സോഞ്ചിരിയ’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ബോളിവുഡ് നടനാണ് സോളാങ്കി ദിവാകര്‍. ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് നാടകങ്ങളിലും സിനിമകളിലും എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസുകള്‍ മുടങ്ങിയതോടെ സിനിമയിലെ അവസരവും നഷ്ടമായി. ഒടുവിൽ ജീവിക്കാനായി തെരുവിൽ പഴങ്ങൾ വിൽക്കുകയാണ് ഈ നടൻ. സിനിമ ഇല്ലാതായതോടെ വീട്ടുവാടകക്കും ജീവിത ചെലവുകൾക്കുമായാണ് തെരുവിൽ പഴങ്ങൾ വിൽക്കാൻ ഇറങ്ങിയത്. സൗത്ത് ഡൽഹിയിലെ തെരുവിൽ ആണ് ഈ നടൻ പഴങ്ങൾ കച്ചവടം ചെയ്യുന്നത്.

“ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെ പിടിച്ചുനിൽക്കാൻ കഴിയാതായി. വാടകയും ജീവിത ചെലവുകളും കണ്ടെത്താനായി ഞാൻ വീണ്ടും പഴങ്ങൾ വിൽക്കാൻ ഇറങ്ങി” ഇദ്ദേഹം ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിനോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments