HomeCinema''ബിഗ്‌ബോസിന്‌ ശേഷം എന്നെ ഏറെ വേദനിപ്പിച്ചു ആ സംഭവം'': ബിഗ്ബോസ് വിജയി മണിക്കുട്ടൻ പറയുന്നു !

”ബിഗ്‌ബോസിന്‌ ശേഷം എന്നെ ഏറെ വേദനിപ്പിച്ചു ആ സംഭവം”: ബിഗ്ബോസ് വിജയി മണിക്കുട്ടൻ പറയുന്നു !

മലയാളത്തിലെ വലിയ ഷോയായ ബിഗ് ബോസിലെ വിജയിയാണ് നടൻ മണിക്കുട്ടൻ. പത്ത് കോടിയ്ക്ക് അടുത്ത് വോട്ടുകള്‍ നേടി ചരിത്ര വിജയമായിരുന്നു മണിക്കുട്ടന്റേത്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിലുണ്ടായതിനെക്കാളും കൂടുതല്‍ ആരാധകര്‍ മണിയ്ക്ക് ലഭിച്ചത് ബിഗ് ബോസില്‍ വന്നതിന് ശേഷമായിരുന്നു. കൊവിഡ് പ്രതിസന്ധികളില്‍ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഗ്രാന്‍ഡ് ഫിനാലെ നടത്തി വിന്നറെ തിരഞ്ഞെടുത്തിരുന്നു. മണിക്കുട്ടന്റെ വിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. മണിക്കുട്ടന്‍ ഉടനെ വിവാഹിതനാവുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ എന്നുണ്ട്. ‘ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പും ഇപ്പോഴും വിവാഹത്തെ കുറിച്ച്‌ ഒരേ സ്റ്റാറ്റസാണെന്നാണ് താരം പറയുന്നത്. അപ്പോഴും ഇപ്പോഴും പ്രണയമില്ല. വിവാഹം ജീവിതത്തിന്റെ ഭാഗമാണ്. അത് വന്ന് ചേരേണ്ടതാണ്. വിവാഹത്തെ കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങുന്നുണ്ട്. പക്ഷേ ആലോചനകളൊന്നും തുടങ്ങിയിട്ടില്ലെന്നും താരം സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ തന്റെ സ്വപ്‌നവും പ്രതീക്ഷയും ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിപ്പെടാന്‍ പറ്റുമെന്നുള്ളതാണെന്ന് മണിക്കുട്ടന്‍ പറയുന്നു.

അതേ സമയം ബിഗ് ബോസിന് ശേഷം തന്നെ ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും മണിക്കുട്ടന്‍ വെളിപ്പെടുത്തിയിരുന്നു. കൊവിഡ് കേസുകള്‍ കൂടിയപ്പോള്‍ ഷോ പെട്ടെന്ന് നിര്‍ത്തേണ്ടി വരികയും വോട്ടിങ് തുടരുകയും ചെയ്തു. ആ സമയത്ത് ഈ സീസണിലുണ്ടായിരുന്ന ചിലരൊക്കെ മറ്റ് മത്സരാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയതിനൊപ്പം എനിക്ക് വിജയിക്കാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞത് ഏറെ വിഷമിപ്പിച്ചിരുന്നു. സപ്പോര്‍ട്ട് ആര്‍ക്ക് വേണമെങ്കിലും കൊടുത്തോട്ടെ, പക്ഷേ എനിക്ക് അര്‍ഹതയില്ലെന്ന് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമുണ്ടോ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments