സിനിമയിൽ നിന്നും ഞാൻ അന്ന് പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്: നടൻ ദിലീപ് തുറന്നു പറയുന്നു !

248

ഇപ്പോഴത്തെ തലമുറയിലെ ആളുകളോടൊപ്പം സിനിമ ചെയ്യുക എന്നത് ഏറെ എളുപ്പമുളള സംഗതിയാണെന്ന് ദിലീപ്. മാതൃഭൂമിഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പങ്കുവെച്ചു

ഒരാളുടെ കഴിവ് മോശമാണെന്ന് ഒരിക്കലും പറയാനുളള അർഹത നമുക്കില്ല. കാരണം ഒരാളുടെ കഴിവിനേയും വിലകുറച്ച് കാണരുതെന്നാണ് സിനിമാരംഗത്തുനിന്ന് ഞാന്‍ പഠിച്ച പാഠം. നമ്മള്‍ ആരെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നെഅവരുടെ പുറകെ പോയതാണ് ഞാന്‍ കണ്ടിട്ടുള്ളത്- ദിലീപ് പറഞ്ഞു.

രണ്ട് വർഷമായി ശുഭരാത്രിയുടെ കഥകേൾക്കാൻ തുടങ്ങിയിട്ട്. വളരെ പോസിറ്റീവായ സ്നേഹബന്ധത്തിന്ഡറെ കഥ പറയുന്ന ചിത്രമാണ് ശുഭരാത്രി. തന്റ ബാല്യകാല സുഹൃത്തായ വ്യാസൻ എടവനക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു മുൻപും അദ്ദേഹം കുറച്ച് സിനിമകൾ എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്തിട്ടുമുണ്ടും. ചിത്രത്തിൽ താനും സിദ്ദിഖ് ഇക്കയുമാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊല്ലത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ദിലീപ് പറയുന്നു