പ്രതിഫലം കുറയ്ക്കാനാവില്ലെന്ന് നടൻ ബൈജു ആവശ്യപ്പെട്ടതായ ആരോപണവുമായി നിർമ്മാതാവ് ! പുതിയ പ്രതിസന്ധി?

47

 

Baijuകൊവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ട് ആദ്യമേ പ്രതിഫലം കുറയ്ക്കാന്‍ സന്നദ്ധരായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാല്‍. ഇതിനുപിന്നാലെ പ്രതിഫലം ആദ്യം വർദ്ധിപ്പിച്ച ടോവിനോയും ജോജുവും പിന്നീട് പ്രതിഫലം കുറച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മലയാളസിനിമയിൽ. തന്റെ പ്രതിഫലം കുറയ്ക്കാനാവില്ലെന്ന് നടൻ ബൈജു ആവശ്യപ്പെട്ടതായി ഒരു നിർമാതാവ് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
എട്ട് ലക്ഷം രൂപ മാത്രമാണ് ബൈജുവുമായുള്ള കരാര്‍ എന്നും നിര്‍മാതാവ് അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കരാറിന്റെ പകര്‍പ്പ് സഹിതം ആണ് നിര്‍മാതാവിന്റെ പരാതി എന്നാണ് റിപ്പോര്‍ട്ട്.