കാർ റെയ്സിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ അജിത് കുമാര്‍. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. ഗോദയിലെ അദിതി സിംഗ് 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നായിക, ജി 2വിൽ ആദിവി ശേഷിനൊപ്പം വാമിക ഗബ്ബിയും ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.
അൽപ്പസമയം നിയന്ത്രണം വിട്ട് കറങ്ങിയ ശേഷം ആയിരുന്നു കാര്‍ നിന്നത്. അപകട ശേഷം അജിത് കാറിൽ നിന്നും ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം. ശേഷം അദ്ദേഹം പരിശീലനം തുടർന്നെന്നാണ് ലഭ്യമാകുന്ന വിവരം. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്നാണ് സൂചന.