ഷൂട്ടിങ്ങിനിടെ നടി രജീഷ വിജയന് പരിക്ക്; അപകടം കട്ടപ്പനയിൽ സൈക്ലിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ

319

ഷൂട്ടിങ്ങിനിടെ നടി രജീഷ വിജയന് പരിക്ക്. ഫൈനല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സൈക്കിളില്‍ നിന്നും വീണ് കാലിന് പരിക്കേല്‍ക്കുകയായിരുന്നു. കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ച് സൈക്ലിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവമുള്ളതല്ല. ഒളിമ്പിക്സിനായി തയാറെടുക്കുന്ന പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ രജീഷ അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രമായ രജീഷയ്ക്ക് പരുക്ക് പറ്റിയതോടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.