HomeCinemaമൊയ്തീൻറെ കാഞ്ചനയെ തേടി ദിലീപ് എത്തി ; ജന പ്രിയ നായകന് വൻ സ്വീകരണം

മൊയ്തീൻറെ കാഞ്ചനയെ തേടി ദിലീപ് എത്തി ; ജന പ്രിയ നായകന് വൻ സ്വീകരണം

കാഞ്ചനമാലക്ക് സഹായവുമായി ദിലീപ് മുക്കത്ത് എത്തി. ബി പി മൊയ്തീൻ സേവ മന്ദിറിനു സഹായവുമായി എത്തിയ നായകന് വൻ സ്വീകരണമാണ്‌ ലഭിച്ചത്. മൊയ്തീനിൽ അഭിനയിച്ച പ്രധ്വിരാജിന് കിട്ടാത്ത കയ്യടിയാണ് ദിലീപിന് കിട്ടിയത്. എന്ന് സ്വന്തം മൊയ്തീൻ എന്നാ ജനപ്രിയ ഹിറ്റ്‌ ചിത്രത്തിലെ ജീവിക്കുന്ന നായികയാണ് കാഞ്ചനമാല. മൊയ്തീന്റെ യഥാർത്ഥ ജീവിതത്തിലെ നായിക.

സിനിമ വൻ വിജയമായതിനു പിന്നിലെ നായകന്റെ സ്മാരക മന്ദിരം തകർന്നു കിടക്കുന്ന വാർത്ത‍ ദിലീപ് സോഷ്യൽ മീഡിയ വഴിയാണ് അറിയുന്നത്. കേസിൽ പെട്ട് സ്ഥലം പോയതോടെ ഇപ്പോൾ വാടക കെട്ടിടത്തിലാണ് മന്ദിർ പ്രവർത്തിക്കുന്നത്. മൊയ്തീൻ തുടങ്ങി വച്ച സേവന പ്രവർത്തനങ്ങൾ കാഞ്ചന ഇപ്പോൾ മന്ദിർ വഴി തുടരുന്നു. ഈ കാര്യങ്ങൾ അറിഞ്ഞ ദിലീപ് സേവ മന്ദിർ പുതുക്കി പണിയാൻ സഹായവുമായി വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments