കോളേജിലെത്തിയ ഷറഫുദ്ദീനോട് പാട്ട് പാടാമോന്ന്‍ വിദ്യാര്‍ഥിക്കു കിട്ടിയത് എട്ടിന്റെ പണി; ഇങ്ങനെയും പണി കൊടുക്കാമോ?

തുടക്കത്തില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം ഇന്ന് മലയാളത്തിലെ മറ്റൊരു നായകനാണ്. കൈനിറയെ സിനിമകളുണ്ടെങ്കിലും അതിന്റെ തിരക്കുകള്‍ക്കിടയില്‍ പല പൊതുപരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ ഒരു കോളേജിലെത്തിയ ഷറഫൂദിനോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ച വിദ്യാര്‍ഥിയ്ക്ക് നല്ലൊരു പണി കൊടുത്തിരിക്കുകയാണ്. കോഴിക്കോട് ലോജിക് ഓഫ് മാനേജ്‌മെന്റിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യ അതിഥിയായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയത്. വേദിയിലെത്തിയ ഷറഫുദ്ദീനോട് പാട്ട് പാടാന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ആവശ്യപ്പെട്ടു. പിന്നാലെ ആ വിദ്യാര്‍ഥിയെ ഷറഫു വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ കൊണ്ട് കൂടി പാട്ട് പാടിപ്പിച്ചിട്ടാണ് താരം വിട്ടത്. ഇരുവരും ചേര്‍ന്ന് തങ്കത്തോണി എന്ന ഗാനം ആലപിച്ചതോടെ സദസ്സില്‍ പൊട്ടിച്ചിരിയ്ക്ക് കാരണമായി.