മുടി വളരാനും കഷണ്ടി മാറ്റാനുമെല്ലാം സവാള നല്ല മരുന്നാണെന്നു തെളിഞ്ഞിട്ടുള്ളതുമാണ്. സാധാരണയായി സവാള നീരാണ് മുടി വളരാനും കഷണ്ടി നീക്കാനുമെല്ലാം ഉപയോഗിയ്ക്കാറ്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് കണ്ണിന് നീറ്റവും മുടിയ്ക്കു ദുര്‍ഗന്ധവുമുണ്ടാക്കുമെന്ന പരാതിയുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് മറ്റൊരു രീതിയില്‍ സവാള ഉപയോഗിയ്ക്കാം.
നാലോ അഞ്ചോ സവാളയെടുക്കുക. ഇതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.
ഒരു ലിറ്ററോളം വെള്ളമെടുത്ത് അരിഞ്ഞ സവാള ഇതിലിട്ടു തിളപ്പിയ്ക്കുക. 5-10 മിനിറ്റു വരെ ഇതു തിളയ്ക്കണം.
പിന്നീട് ഈ വെള്ളം വാങ്ങി വച്ച് തണുക്കാന്‍ അനുവദിയ്ക്കുക. ഇങ്ങനെ തിളപ്പിയ്ക്കുമ്പോള്‍ മുടി വളരാന്‍ സഹായിക്കുന്ന സവാളയിലെ സള്‍ഫര്‍ വെള്ളത്തില്‍ കലരും.
ഈ വെള്ളം കൊണ്ടു മുടി കഴുകാം, മുടിയില്‍ പുരട്ടി അല്‍പനേരം ഇരിയ്ക്കാം.
സാധാരണ വെള്ളമുപയോഗിച്ചു തല കഴുകിയ ശേഷം അവസാനം ഇതു തലയിലൊഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ ദുര്‍ഗന്ധം പ്രശ്‌നമെങ്കില്‍ ഇതിനു ശേഷം സാധാരണ വെള്ളം കൊണ്ടു തല കഴുകാം.
എന്നാൽ, സവാള നീരു പ്രശ്‌നമല്ലാത്തവര്‍ക്ക് ഇതിന്റെ നീരെടുത്ത് തേന്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം.
ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് മുടി നല്ലപോലെ വളരാന്‍ മാത്രമല്ല, മുടികൊഴിച്ചില്‍ പൂര്‍ണമായും ഒഴിവാക്കാനും സഹായിക്കും.