HomeWorld Newsകാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാർത്ഥികളെ മടക്കി അയയ്ക്കുന്നു; കാരണം ഇതാണ്; വിദ്യാർഥികൾ സൂക്ഷിക്കുക !

കാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാർത്ഥികളെ മടക്കി അയയ്ക്കുന്നു; കാരണം ഇതാണ്; വിദ്യാർഥികൾ സൂക്ഷിക്കുക !

കാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം. രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മടങ്ങാൻ നിർദേശം നൽകിയത്. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്.പ്ലസ്ടുവിനുശേഷം‌‌ ജലന്ധറിലെ എഡ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് മുഖേന സ്റ്റുഡന്‍റ് വീസയില്‍ കാനഡയിലെത്തിയ വിദ്യാര്‍ഥികളാണു വഞ്ചിതരായത്.ബ്രിജേഷ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം കാനഡയിലെ ഹംബര്‍ കോളജില്‍ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷനായി ഓരോ വിദ്യാര്‍ഥിയില്‍നിന്നും 16 മുതല്‍ 20 വരെ ലക്ഷം രൂപയാണ് വാങ്ങിയത്. രണ്ടു വര്‍ഷത്തെ കോഴ്സും അതിനുശേഷം വര്‍ക്ക് പെര്‍മിറ്റും എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍, വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിയപ്പോഴാണു തട്ടിപ്പ് പുറത്ത് അറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments