HomeTech And gadgetsഎസ്ബിഐയുടെ യോനോ ബാങ്കിങ് ആപ്പിന്റെ പേരിലും പുതിയ തട്ടിപ്പ് ! എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ...

എസ്ബിഐയുടെ യോനോ ബാങ്കിങ് ആപ്പിന്റെ പേരിലും പുതിയ തട്ടിപ്പ് ! എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ:

ബാങ്കിങ് ഇടപാടുകൾ എളുപ്പമുള്ളതാക്കാനായി സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് യോനോ. ഈ മൊബൈൽ ആപ്പ് മുഖേന ഈസിയായി പണമിടപാടുകൾ, ഓൺലൈനായി നടത്താൻ കഴിയും. എന്നാൽ .യോനോ ആപ്പിന്റെ പേരിൽ നടക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ച് വിവരം പുറത്തുവന്നിരിക്കുകയാണ്. എസ്ബിഐ ഉപഭോക്താക്കൾക്കായി പ്രസ് ഇൻഷർമേഷൻ ബ്യൂറോയാണ് പുതിയ ഡിജിറ്റൽ തട്ടിപ്പിനെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താവിന്റെ വ്യക്തിഗതവിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പാസ് വേഡുകൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മറ്റ് വിവരങ്ങൾ എന്നിവ വ്യക്തികൾക്ക് ടെക്സ്റ്റ്‌ മെസ്സേജ് വഴി നൽകരുതെന്ന് എസ്ബിഐയുടെ തന്നെ വെബ് സൈറ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ യോനോ അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യപ്പെടും, ഈ ലിങ്കിൽ ക്ലിക് ചെയ്ത് ദയവായി നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റു ചെയ്യു ‘ എന്നിങ്ങനെ ഉള്ള മെസ്സേജുകളാണ് വരുന്നത്. എന്നാൽ ഇതിനോട് പ്രതികരിക്കുന്നത് നിങ്ങൾ തട്ടിയിപ്പിനിരയാകാൻ കാരണമാകും. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഷെയർ ചെയ്യാൻ ചോദിച്ചുകൊണ്ടുള്ള ഇമെയിൽ അല്ലെങ്കിൽ എസ്എംഎസിനോ പ്രതികരിക്കരുതെന്നും, ഉടൻതന്നെ ‘report.phishingsbi.co.in എന്ന ഇ മെയിൽ വഴി റിപ്പോർട്ട് ചെയ്യണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് കോൾ ചെയ്തും പരാതി അറിയിക്കാം. https://cybercrime.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ പരാതി നൽകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments